Saturday, October 26, 2019

DAILY BREAKFAST - 27TH OCTOBER 2019 - Will not fall into temptation

PRAISE THE LORD
HAVE A BLESSED DAY
പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ”“Watch and pray so that you will not fall into temptation. The spirit is willing, but the flesh is weak.” (Matthew 26:41)
==========================

ജീവിതത്തിൽ യഥാർഥ ശാന്തിയും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഏതൊരാളും സാഹചര്യങ്ങളെ അതിജീവിക്കാൻ പഠിച്ചിരിക്കണം. പ്രതികൂലസാഹചര്യങ്ങളിലാണ് ഒരുവന്റെ യഥാർഥ  ഒരുവന്റെ യഥാർഥ വ്യക്തിത്വം തിരിച്ചറിയാൻ കഴിയുക. പ്രലോഭനങ്ങൾക്ക് വശപ്പെട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാകുക എളുപ്പമാണ്. എന്നാൽ പ്രലോഭനങ്ങളെ ... അതിജീവിക്കുക തികച്ചും പ്രയാസകരമാണ്. എങ്കിലും അതിനായി ശ്രമിച്ചുകൊണ്ടിരിക്കണം.   ‘പ്രലോഭനങ്ങൾ ഒരിക്കലും പാപകാരണങ്ങളല്ല. മറിച്ച്, നന്മയിലേക്കുള്ള വഴിത്താരകളാണ്. പ്രലോഭനങ്ങളെ അതിജീവിക്കുന്നതിലൂടെ നാം ക്രിസ്തുവിന്റെ സ്വഭാവം സ്വായത്തമാക്കുന്നു. ക്രിസ്തുവും പ്രലോഭിതനായിട്ടുണ്ട്. പക്ഷേ, പാപം ചെയ്തിട്ടില്ല. അതിനാൽ പ്രലോഭനങ്ങൾ ഒരിക്കലും പാപകാരണങ്ങളല്ല.’.പ്രലോഭനങ്ങളിൽ ഒരുവൻ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം അവയെ അതിജീവിക്കാനുള്ള ശക്തി ദൈവം നൽകും എന്നതാണ്. കര്‍ത്താവായ യേശുക്രിസ്തു പ്രലോഭനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത് വചനട്ടെ ഉപയോഗിച്ച് ആയിരുന്നു. ആയതിനാല്‍ ഓരോ ദൈവപൈതലും ഇത്തരം പ്രലോഭനങ്ങള്‍ വരുമ്പോള്‍ അവയെ നേരിടുവാനുള്ള ദൈവീകക്രുപയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. അതിനു വേണ്ടി ഈ പുതിയ ദിവസം ദൈവം ഒരുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 
===================================



=======================

ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ മൊബൈലില്‍  Whatsapp ല്‍ ലഭിക്കണം  എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍,

ദയവായി താങ്കളുടെ പേരും, സ്ഥലവും കൂടി  00971552343117
എന്ന നമ്പരിലേക്ക്  ഒരു മെസ്സേജ് അയക്കുമല്ലോ
.

എല്ലാ  ദിവസവും ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. =====================================================





Friday, October 25, 2019

DAILY BREAKFAST - 26TH OCTOBER 2019 - Rejoice Always, Pray Continually, Give Thanks

PRAISE THE LORD

HAVE A BLESSED DAY

എപ്പോഴും സന്തോഷിപ്പിൻ;  ഇടവിടാതെ പ്രാർത്ഥിപ്പിൻ
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.  Rejoice always,  pray continually,  give thanks in all circumstances; for this is God’s will for you in Christ Jesus. (1 Thessalonians 5:16)
======================

ഒരു ദൈവപൈതലിന്റെ ജീവിതത്തിന്റെ കാതലായ ഭാഗം അവന്റെ പ്രാര്‍ത്ഥന ആണ്. പ്രാര്‍ത്ഥനയാണ് അവന്റെ ആയുധം. മുട്ടുകളെ മടക്കുന്ന ഒരു ദൈവപൈതലിന്റെ മുന്നില്‍ സാത്താന്‍ വിറയ്ക്കും. പ്രാര്‍ത്ഥിക്കുന്നവനെ സാത്താന് ഭയം ആണ്. അതുകൊണ്ട് നമ്മുടെ ഏത് അവസ്ഥയിലും തമ്പുരാന് സ്തോത്രം പറയുവാന്‍ കഴിയുമോ, അവിടെ ഒക്കെ സ്തുതിക്കുക, സ്തോത്രം ചെയ്യുക. പ്രാര്‍ഥിപ്പാന്‍ കഴിയുന്നിടത്തൊക്കെ പ്രാര്‍ത്ഥിക്കുക. ഇടവിടാതെ പ്രാര്‍ത്ഥിക്കുക. ദൈവം ആഗ്രഹിക്കുന്നതും അത് തന്നെയാണ്. വിശ്വാസ പോർക്കളത്തിൽ ആയിരിക്കുമ്പോൾ പലവിധ പരീക്ഷകളിലൂടെയും പ്രലോഭനങ്ങളുടേയും കടന്നു പോകുന്നു. എന്നാൽ അതിൽ അകപെട്ട് പാപം ചെയ്യാതിരിപ്പാൻ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നാം അപേക്ഷിക്കേണ്ടിയിരിക്കുന്നു. ബലഹീനതയിൽ ശക്തിയേകുന്ന പരിശുദ്ധാത്മാവിന്റെ തുണയിൽ നാം വളരുവാൻ ഇടയാകേണം. ദുഷ്ടത നിറഞ്ഞവർ നമുക്ക് ചുറ്റും ഉണ്ടായേക്കാം. എന്നാൽ അവരെ നശിപ്പിക്കുവാനല്ല, അവരിൽ നിന്നും നമ്മെ സംരക്ഷിക്കേണ്ടതിനായിട്ട് ദൈവത്തോട്  നമുക്ക് അപേക്ഷിക്കാം ഈ പ്രഭാതത്തില്‍.

നമ്മുടെ പ്രാര്‍ഥനകള്‍ വിശ്വാസത്തോടെ ആയിരിക്കട്ടെ. വിശ്വാസത്തോട് കൂടിയ പ്രാർത്ഥന വളരെ ഫലം ചെയ്യുന്നതാണ്. ആയതിനാല്‍ ദൈവസന്നിധിയില്‍ മുട്ടുകളെ മടക്കുവാന്‍ നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുഴുവന്‍ നമുക്ക് പ്രയോജനപ്പെടുത്താം. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
=================



=======================

ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ മൊബൈലില്‍  Whatsapp ല്‍ ലഭിക്കണം  എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍,

ദയവായി താങ്കളുടെ പേരും, സ്ഥലവും കൂടി  00971552343117
എന്ന നമ്പരിലേക്ക്  ഒരു മെസ്സേജ് അയക്കുമല്ലോ
.

എല്ലാ  ദിവസവും ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. =====================================================

Thursday, October 24, 2019

DAILY BREAKFAST - 25TH OCTOBER 2019 - "You are always with me, and everything I have is yours."

PRAISE THE LORD
HAVE A BLESSED DAY
മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു. ‘you are always with me, and everything I have is yours.'  (Luke 15:31) ==========================

ഒരു മടക്കയാത്ര ആഗ്രഹിക്കാത്തവരായി ആരുണ്ട് ഈ ഭൂമിയില്‍. ലോകം നിങ്ങള്‍ക്ക് ഒരുപക്ഷെ മോഹിപ്പിക്കുന്ന പല വാഗ്ദാനങ്ങളും നല്‍കുന്നുണ്ടാവാം. പക്ഷെ അതൊക്കെ ശ്വാശതം മാത്രം ആണ്.  ദൈവീക സ്നേഹം നിറഞ്ഞവരായി, സ്വര്‍ഗ്ഗരാജ്യത്തിന് പ്രയോജനം ഉള്ളവരായി നമുക്ക് മാറാം. പിതാവ് നമുക്ക് വേണ്ടി കാത്തു നില്‍ക്കുകയാണ്. വീട്ടിലേക്കുള്ള മടക്കുവഴി പ്രതീക്ഷയുടെയും പുതു ജീവന്റെയും വഴിയാണ്. നമ്മളോട് ക്ഷെമിക്കുവാനായി ദൈവം വഴിയരുകില്‍ കാത്ത് നില്‍ക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു. ദൂരെ ആയിരിക്കുമ്പോഴെ നമ്മളെ കാണുന്ന പിതാവ്. നമ്മുടെ അടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു നമ്മളോട് ക്ഷമിക്കുന്നു. ദൈവം ഇങ്ങനെയാണ്. നമ്മുടെ പിതാവ് ഇങ്ങനെയാണ്. അവന്റെ ക്ഷമ നമ്മുടെ ഭൂതകാലം ഒക്കെയും മായ്ച്ചു കളഞ്ഞു ദൈവസ്നേഹത്തിന്റെ പുതിയ ചൈതന്യം നമ്മില്‍ ഉണര്‍ത്തുന്നു. നമ്മള്‍ പാപികള്‍ മാനസാന്തരപ്പെടുമ്പോള്‍ നമ്മെളെ കാത്തിരിക്കുന്ന ദൈവം കുറ്റ പ്പെടുത്തുന്നവനോ കഠിന ഹൃദയനോ അല്ല നമ്മെ രക്ഷിച്ചു ഭവനത്തില്‍ ഒരുമിച്ചു കൂട്ടി സന്തോഷിക്കുന്ന ഒരു ദൈവം ആണ് ആയതിനാല്‍ ദൈവീകസന്നിധിയിലെക്ക് ഉള്ള ഒരു മടക്കയാത്ര അനിവാര്യമാണ്. ഒരു നല്ല തീരുമാനം നമുക്ക് എടുക്കാം. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ. ============================================================


If you need daily video message please subscribe this channel & press the bell button. So you will get this message on every morning. 


==================================================== 
ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ മൊബൈലില്‍  Whatsapp ല്‍ ലഭിക്കണം  എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍,

ദയവായി താങ്കളുടെ പേരും, സ്ഥലവും കൂടി  00971552343117
എന്ന നമ്പരിലേക്ക്  ഒരു മെസ്സേജ് അയക്കുമല്ലോ
.

എല്ലാ  ദിവസവും ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. =====================================================

Wednesday, October 23, 2019

DAILY BREAKFAST - 24TH OCTOBER 2019 - NEW CREATION

PRAISE THE LORD

HAVE A BLESSED DAY 

പ്രാര്‍ത്ഥനയോടെ ഈ പുതിയ ദിവസം നമുക്ക് ദൈവസന്നിധിയില്‍ ആയിരിക്കാം. ഇന്നത്തെ ദിവസം നന്മയുടെ ദിവസം ആയിത്തീരട്ടെ എന്ന് പ്രത്യാശിക്കുന്നു. ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടി ആയിത്തീരാം. പഴയ ജീവിതം നമുക്ക് പൂര്‍ണ്ണമായും ഉപേക്ഷിക്കാം. ഇതുവരെ നിങ്ങൾ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ ദൈവാത്മാവ്‌ നിങ്ങൾക്ക് നൽകുന്ന പ്രേരണ അനുസരിച്ച് അവന്‌ ചെവി കൊടുക്കുവാൻ തയ്യാറാണോ? നിങ്ങൾ വീണ്ടും ജനിക്കേണ്ടത്‌ ആവശ്യമാണ്‌. ഇന്ന് നിങ്ങൾ ഒരു പുതിയ സൃഷ്ടി ആകേണ്ടതിന് മാനസാന്തരത്തിന്റെ ആവശ്യം വളരെയേറെ ആണ്. "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 

ആയതിനാല്‍ നമുക്കും ദൈവസന്നിധിയിലേക്ക് അടുത്തു ചെല്ലാം. എത്ര പാപകരമായ അവസ്ഥയില്‍ ആയിരുന്നാലും, നിന്നെ ആഗ്രഹിക്കുന്ന ഒരു ദൈവം ഉണ്ട്. നിന്റെ അവസ്ഥകള്‍ നീ നോക്കേണ്ട, അവന്റെ സന്നിധിയില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുക.  

ധൂര്‍ത്ത പുത്രന്‍ തിരിച്ചു വന്നപ്പോള്‍ ദൂരെ നിന്നും അവനെ കണ്ട സ്‌നേഹനിധിയായ പിതാവ് ഓടിചെന്ന് അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചത് അവനെ കുളിപ്പിച്ച് വൃത്തിയാക്കി, ശരീരത്തില്‍ സുഗന്ധദ്രവ്യം പൂശിയതിന് ശേഷമല്ല. പന്നികൂട്ടില്‍ പന്നികളോടൊപ്പം കിടന്ന് അഴുക്കു പറ്റിയ, ചീഞ്ഞു നാറുന്ന അവസ്ഥയില്‍ തന്നെയാണ്. നീയെത്ര വലിയ പാപിയാണെങ്കിലും നിന്റെ മനസ്സ് എത്ര അശുദ്ധമാണെങ്കിലും നിന്നെ ചേര്‍ത്തു നിര്‍ത്താന്‍ നിന്റെ പിതാവിന് അതൊന്നും ഒരു തടസമേയല്ല. അനുതാപത്തോടെ തിരിച്ചുവരുവാനുള്ള നിന്റെ മനസ്സുമാത്രമാണ് അവിടുന്ന് നോക്കുക. 
========================
2 Corinthians 5 : 17
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. Therefore, if anyone is in Christ, the new creation has come:[a] The old has gone, the new is here!
=======================





If you need daily video message please subscribe this channel & press the bell button. So you will get this message on every morning. 


==================================================== 
ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ മൊബൈലില്‍  Whatsapp ല്‍ ലഭിക്കണം  എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍,

ദയവായി താങ്കളുടെ പേരും, സ്ഥലവും കൂടി  00971552343117
എന്ന നമ്പരിലേക്ക്  ഒരു മെസ്സേജ് അയക്കുമല്ലോ
.

എല്ലാ  ദിവസവും ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. =====================================================

Tuesday, October 22, 2019

DAILY BREAKFAST - 23RD OCTOBER 2019 - SO BE EARNEST AND REPENT

PRAISE THE LORD
HAVE A BLESSED DAY
ഒരു ദിവസം കൂടി നമുക്ക് ഈ ഭൂമിയില്‍ വസിക്കാന്‍  ദാനമായി തന്ന ദൈവത്തിനു സ്തോത്രം  ചെയ്തു കൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കാം.
==================================
REVELATION 3:19
എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.  ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.Those whom I love I rebuke and discipline. So be earnest and repent.  Here I am! I stand at the door and knock. If anyone hears my voice and opens the door, I will come in and eat with that person, and they with me.
=============================




==================================================== 
ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ മൊബൈലില്‍  Whatsapp ല്‍ ലഭിക്കണം  എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍,

ദയവായി താങ്കളുടെ പേരും, സ്ഥലവും കൂടി  00971552343117
എന്ന നമ്പരിലേക്ക്  ഒരു മെസ്സേജ് അയക്കുമല്ലോ
.

എല്ലാ  ദിവസവും ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. =====================================================

Monday, October 21, 2019

DAILY BREAKFAST - 22ND OCTOBER 2019 - SIN, CONFESSION AND REDEMPTION

PRAISE THE LORD
HAVE A BLESSED DAY
നന്ദിയോടെ ദൈവസന്നിധിയിലേക്ക് നമുക്ക് അടുത്തു ചെല്ലാം. മനസ്സ് തുറന്നു നമുക്ക് സ്തോത്രം ചെയ്യാം. ഏവര്‍ക്കും നന്മയുടെ ഒരു ദിനം ആയി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 
========================
Isaiah 59 : 1- 2
രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.

But your iniquities have separated   you from your God; your sins have hidden his face from you,  so that he will not hear. For your hands are stained with blood, your fingers with guilt. Your lips have spoken falsely,  and your tongue mutters wicked things.
==================================

ഓരോ ദിവസവും കരങ്ങള്‍ തുറന്നു അവന്‍ നമുക്ക് വേണ്ടി കാത്തിരിക്കുക ആണ്. ദൈവത്തില്‍ നിന്ന് അകന്നു നാം എവിടെ ഒക്കെ ഓടിയാലും, ഒരു ദിനം തമ്പുരാന്റെ സന്നിധിയിലേക്ക് നാം  തിരികെ ചെല്ലും എന്ന് അവനു അറിയാം. ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് നമ്മുടെ സ്നേഹവാനായ ദൈവം. ഒരു പാപിയുടെ മാനസാന്തരം സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷം ആണ്. അതാണ്‌ ആ ഇളയ മകന് സുബോധം ഉണ്ടായപ്പോള്‍ സ്വര്‍ഗം അധികം സന്തോഷിച്ചത്. അവന്റെ മടങ്ങി വരവിനായി അപ്പന്‍ കാത്തിരിക്കുകയാണ്. 

ക്രിസ്തു പറഞ്ഞ ഉപമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ധൂര്‍ത്ത പുത്രന്റെ ഉപമ. തിരികെ വരുന്ന നഷ്ടപ്പെട്ടുപോയ മകനെ ചുംബനം കൊണ്ട് സ്വീകരിക്കുന്ന പിതാവ്. നമ്മുടെ ജീവിതത്തില്‍ എത്രയോ തവണ നാം വീഴുന്നു. എന്നിട്ടും ആ സന്നിധിയില്‍ നാം അടുത്തു ചെല്ലുമ്പോള്‍ നമ്മെ സ്നേഹത്തോടെ വാരിപുണരുന്നു.

നമുക്കും വേണം ഒരു മടക്കയാത്ര. പാപത്തിന്റെ ചെളിക്കുഴിയില്‍ നിന്നുമുള്ള ഒരു മടക്കയാത്ര. പാപം ഉപേക്ഷിച്ചു നാം മടങ്ങി ചെല്ലുന്നതും കാത്ത് ദൈവം ക്ഷമയോടെ കാത്തിരിക്കുന്നു. വരിക, എഴുന്നേറ്റ് ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ചു പിതാവിന്റെ അരികിലേക്ക് തിരിച്ചു ചെല്ലാം. സ്വര്‍ഗ്ഗം സന്തോഷിക്കുന്ന ദിനമാകട്ടെ ഇന്ന്. അതിനായി  ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

=====================================






====================================================
ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന  ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ Whatsapp ല്‍ ലഭിക്കണം എന്നുണ്ടെങ്കില്‍, 
താങ്കളുടെ പേരും, സ്ഥലവും                        00971552343117 എന്ന നമ്പരില്‍ ഒരു മെസ്സേജ് അയക്കുക. 
ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.               =====================================================

Sunday, October 20, 2019

DAILY BREAKFAST - 21ST OCTOBER 2019 - CONFESS OUR SINS

PRAISE THE LORD
HAVE A BLESSED DAY
പുതിയ ദിവസത്തിനായ് ദൈവസന്നിധിയില്‍ നമുക്ക്  സ്തോത്രം ചെയ്യാം. നന്ദിയോടെ തിരുസന്നിധിയിലേക്ക് അടുത്ത് ചെല്ലാം. ഈ പുതിയ ദിനം ധാരാളം നന്മകള്‍ തന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
======================
1 JOHN 1 : 9 
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

 If we confess our sins, he is faithful and just and will forgive us our sins and purify us from all unrighteousness
=================================

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ പാപം ഉണ്ട്. പാപം ഇല്ലാത്തവരായി ഈ ലോകത്തില്‍ ആരും തന്നെ ഇല്ല എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പാപപങ്കിലമായ ഈ ലോകത്തില്‍ നന്മയുടെ വാഹകരായി നമ്മെ തീര്‍ക്കണമേ എന്ന് ഈ പ്രഭാതത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
പാപകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി അനുഭവിക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ ദൈവത്തിന്റെ കരുണയുടെ ഒരു ഭാഗമാണ്. ഇവയെല്ലാം അനുവദിച്ചുകൊടുക്കുക വഴി
 സ്നേഹപിതാവായ ദൈവം ആഗ്രഹിക്കുന്നത് ആ ദുരിതങ്ങളുടെ നടുവിൽ നമുക്ക് സുബോധം ഉണ്ടാകണം എന്നാണ്. ഇതാണ് ഇളയ മകന്റെ ഉപമയിലൂടെ കര്‍ത്താവായ യേശു ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.  കഷ്ടതകളുടെ നടുവിൽ, ദൈവത്തോടൊപ്പം ആയിരുന്ന കാലത്തെ സമൃദ്ധിയും സന്തോഷവും നമ്മൾ ഓർക്കണമെന്നും, അങ്ങനെ ദൈവത്തിങ്കലേക്ക്‌ തിരിയണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലേക്ക്‌ തിരിച്ചൊരു യാത്ര ചെയ്യാൻ നമുക്കാദ്യമായി ഉണ്ടാകേണ്ടത് ഞാനൊരു പാപിയാണ് എന്ന ബോധ്യമാണ്, ഞാൻ യാത്ര ചെയ്യുന്ന വഴികൾ തെറ്റാണ് എന്ന തിരിച്ചറിവാണ്. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമുക്കെല്ലാം പാപത്തിന്റെ ബോധം നൽകുന്നുണ്ട്. അതാണ്‌ പലപ്പോഴും പല തെറ്റുകളില്‍ നിന്നും നമുക്ക് ഒരു ഉള്‍വലി ഉണ്ടാകുന്നത്.  സുബോധമുണ്ടായ ധൂർത്തപുത്രൻ ആദ്യം ചെയ്തത്, ആ ചെളിക്കുഴിയിലിരുന്നു തന്റെ പാപങ്ങളെല്ലാം ക്രമമായി ഓർക്കുകയാണ്. ദൈവീകമായ സ്നേഹത്തില്‍ നിലനിന്നു കൊണ്ട് മാത്രമേ നമ്മുടെ ജീവിതത്തില്‍ നന്മകളും, സംതൃപ്തിയും ഉണ്ടാകൂ. ഈ സത്യം തിരിച്ചറിഞ്ഞു  പാപത്തെ ക്ഷമിച്ചു തരണമേ എന്ന് ആത്മാര്‍ഥമായി നമുക്ക് ദൈവസന്നിധിയില്‍ അപേക്ഷിക്കാം.  നമ്മുടെ മാനസാന്തരം ദൈവം  ആഗ്രഹിക്കുന്നുണ്ട്. പശ്ചാത്തപിച്ച് ആ സന്നിധിയിലേക്ക് നമുക്ക് കടന്നു ചെല്ലാം. പ്രലോഭനങ്ങളില്‍ പെടാതെ നമ്മെ സൂക്ഷിക്കാം. വാക്കുകളും, നോട്ടങ്ങളും, ചിന്തകളും ഒക്കെ വിശുദ്ധിയുള്ളത് ആകട്ടെ. ഈ പുതിയ ദിവസം അതിനു വേണ്ടി ദൈവം നമ്മെ സഹായിക്കട്ടെ. 
====================================




====================================================
ഓരോ ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന  ബൈബിള്‍ വചനങ്ങളുടെ വോയിസ് മെസ്സേജ് ദിവസവും നിങ്ങളുടെ Whatsapp ല്‍ ലഭിക്കണം എന്നുണ്ടെങ്കില്‍, താങ്കളുടെ പേരും, സ്ഥലവും കൂടി 00971552343117 എന്ന നമ്പരില്‍ ഒരു മെസ്സേജ് അയക്കുക. ആഡിയോ മെസ്സേജ് അയച്ചു തരുന്നതായിരിക്കും. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.               =====================================================